10:58pm 06 September 2026
NEWS
ആലപ്പുഴയിൽ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
03/03/2025  02:09 PM IST
nila
ആലപ്പുഴയിൽ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴയിൽ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു.  അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് പള്ളാക്കൽ സലിംകുമാർ(കണ്ണൻ(32), പാണാവള്ളി പഞ്ചായത്ത് പതിനെട്ടാം വാർഡ് കൊട്ടുരുത്തിയിൽ ശ്രുതി (38)എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 

ഇന്നു പുലർച്ചെയാണ് ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിന് സമീപത്തുവെച്ച് ഇരുവരും ട്രെയിൻ തട്ടി മരിച്ചത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസ് തട്ടിയാണ് അപകടം. പുലർച്ചെ മൂന്നുമണിക്കായിരുന്നു സംഭവം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.